.....

28 July 2015

നീ വറ്റുന്നത്

എവിടുന്നൊക്കയാ
ചിന്നിച്ചിതറിപ്പെയ്യുന്നേ
ഏതൊക്കെ ഇടവഴീല്‍ന്നാ
കുത്തിയൊലിച്ചു വരുന്നേ.
എന്നിട്ടും
മെലിഞ്ഞു മെലിഞ്ഞെന്ന്
കരയും മുമ്പേ,
നിന്‍റെ  അടിവയറ്റിലേക്ക്
കൈകള്‍ നീട്ടുന്നു
ഉടല് മുഴുവന്‍ ലിംഗങ്ങളുള്ള
ഒരു തോണി

2 comments:

ajith said...

എന്തു വാരാന്‍?!!

Cv Thankappan said...

ആക്രാന്തം പിടിച്ച്..................