വരിക
ശിക്ഷ
വിധിക്കുന്നു ഞാന്‍
ആദ്യം
കന്യകാത്വം
പരീക്ഷിക്കണം
കന്യകയെങ്കില്‍
അഗ്നിയില്‍
പഴുപ്പിച്ചെടുത്തോരീ
വാള്‍ത്തലയവളുടെ
ഗര്‍ഭ പാത്രത്തെ
പൊള്ളിക്കുകില്ല
ബലാല്‍ക്കാരം ചെയ്തെന്നോ
അവളെന്തു കൊണ്ടു
ഒച്ച വെച്ചില്ല..?!
ഇറങ്ങിയോടിയില്ല..?!
അവള്‍ മാത്രമാണ്
കുറ്റവാളി
കുഞ്ഞിന്‍റെ പിതാവാരെന്ന്
ചോദിക്കില്ല.
അവളെന്‍റെ വിരോധി
എന്‍റെ നേരെ ചൂണ്ടിയാല്‍..?!!!!
അവള്‍ പറയുന്നത്
കേള്‍ക്കരുത്
ഉടന്‍ ശിക്ഷിക്കുക
ജീവനോടെ കുഴിച്ചു
മൂടുക
അവളോന്നിച്ചു ശയിച്ചവരെ
വെറുതെ വിടുക
അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...
26 /JULY //2008
5 അഭിപ്രായ(ങ്ങള്‍):
കൊണ്ടിട്ടും കൊണ്ടിട്ടും കുലുങ്ങാത്തവരെ എന്താണു വിളിക്കേണ്ടത്..?
വരിക
ശിക്ഷിക്കുക
വിധികര്‍ത്താവിനെ
കുഴിച്ചുമൂടുക
വിധികര്‍ത്താവിനെ.
ഇതാണ് രാജ് നീതി!
നമ്മൽ സ്രിഷ്ടി നടത്തുന്നു നിയമങ്ങളും ശിക്ഷയും
അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...
വെറുതെ വിടുക പകല്മാന്യന്മാരെ..
അവളെ കല്ലെറിയുക. ഇതല്ലേ ഇന്നത്തെ നീതി
Post a Comment